ചെന്നൈ : തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
ഇപ്പോളിതാ 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് രണ്ട് വ്യവസായികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സ്‌നേഹ. എക്‌സ്‌പോര്‍ട്ട് കമ്പനിയിൽ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ കബളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.
ഇപ്പോൾ അവര്‍ വാക്കുപാലിച്ചില്ലെന്നും, പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്‌നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments