GeneralLatest NewsNEWS

‘ആറ് പന്തിലെ ആറ് സിക്‌സറുകള്‍ പോലെ ഈ നിമിഷം എന്നും മനോഹരമായിരിക്കും’: യുവരാജിനൊപ്പം ടൊവിനോ

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബേസില്‍ – ടൊവിനോ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. സിനിമാ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിനെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ വരുന്നതിനിടെ താരം പങ്കുവെച്ച പുതിയ ചിത്രം ആഘോഷമാക്കുകയാണ് ആരാധകര്‍.

മിന്നല്‍ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയ ടോവിനോ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും വെടിക്കെട്ട് ബാറ്റ്‌സ്മാനായ യുവരാജിനൊപ്പമുള്ള ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡര്‍ബനില്‍ താങ്കളുടെ ആറ് പന്തിലെ ആറ് സിക്‌സറുകള്‍ പോലെ ഈ നിമിഷം എന്നും എന്നെ സംബന്ധിച്ച് മനോഹരമായിരിക്കും’- എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫും യുവരാജിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചിരുന്നു.

ഇതോടെ നിരവധിയാളുകളാണ് ഇരുവരുടെയും ചിത്രത്തിന് പിന്നാലെ കമന്റുകളുമായെത്തുന്നത്. ‘ഇതോടെ ചിത്രത്തിന് ഏറ്റവും വലിയ പ്രൊമോഷന്‍ ആയി,’ എന്നാണ് ഒരാളുടെ കമന്റ്. ‘അടുത്ത സിനിമയില്‍ യുവരാജും ഉണ്ടേല്‍ പൊളിക്കും,’ എന്നാണ് മറ്റൊരാള്‍ പറയുന്നത്.

സമീര്‍ താഹിറ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ഒരുങ്ങുന്നത്. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button