FestivalInternationalLatest NewsNEWS

‘ആദ്യം കഥാപാത്രത്തോട് നീതി പുലര്‍ത്തണം, കഥാപാത്രങ്ങളുടെ വികാരങ്ങള്‍ നമ്മുടേതായി മാറണം’: ഹൃത്വിക് റോഷന്‍

മുംബൈ : ചെറിയ വേഷങ്ങളിലൂടെ ബാലതാരമായി അഭിനയ രംഗത്ത് വന്ന നടനാണ് ഹൃത്വിക് റോഷന്‍. പിന്നീട് നായക വേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ ‘കഹോ ന പ്യാർ ഹേ’ ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ചെയ്ത കോയി മിൽ ഗയ, ക്രിഷ്, ധൂം 2 തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കി.

ഇപ്പോളിതാ 52-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ വെര്‍ച്വല്‍ ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കവേ പുതിയ തലമുറക്കാരോടുള്ള നിർദേശം എന്നപോലെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അതോടൊപ്പം ഒടിടി പ്ലാറ്റ് ഫോമുകളുടെ പ്രധാന്യത്തെക്കുറിച്ചും താരം പറഞ്ഞു. ‘പുതിയ തലമുറക്കാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഒരു അഭിനേതാവ് ആദ്യം കഥാപാത്രത്തോട് നീതി പുലര്‍ത്തണം. കഥാപാത്രങ്ങളുടെ വികാരങ്ങള്‍ നമ്മുടേതായി മാറണം. ചിലപ്പോള്‍ ഒരു സിനിമ പൂര്‍ത്തിയാക്കിയ ശേഷം നിങ്ങളില്‍ ആഴത്തില്‍ വേരൂന്നിയാല്‍ പിന്നീട് അത്തരം കഥാപാത്രങ്ങളെ മറക്കാന്‍ ബുദ്ധിമുട്ടാണ്. ‘കോയി മില്‍ ഗയ’ ‘കാബില്‍’ എന്നീ ചിത്രങ്ങള്‍ അങ്ങനെയാണ്. നിങ്ങള്‍ ഒളിമ്പിക്‌സിലെ അത്‌ലറ്റുകളെ കണ്ടിട്ടില്ലേ. അവരെപ്പോലെ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകണം’- ഹൃത്വിക് റോഷന്‍ പറഞ്ഞു.

‘നമ്മുടെ സാമൂഹിക അന്തരീക്ഷത്തിലെ എല്ലാത്തരം ആളുകളെയും സിനിമ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ആവിര്‍ഭാവത്തോടെ എല്ലാ അഭിനേതാക്കള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കും വിശാലമായ സാധ്യതകളുണ്ട്. ‘- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button