GeneralLatest NewsNEWS

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പുതുമകളുമായി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലേക്ക്

ഒട്ടേറെ പുതുമകളുമായി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടി വെള്ളിത്തിരയിലേക്ക്. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ സി.ബി.ഐ സീരിസിലെ അഞ്ചാമത് ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിക്കും. സി.ബി.ഐ സീരീസില്‍ മുമ്പുണ്ടായിരുന്ന സംവിധായകന്‍ കെ. മധുവും, തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനും പുതിയ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വര്‍ഗചിത്ര അപ്പച്ചൻ നിർമ്മിക്കുന്ന ചിത്രത്തിൽ അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ് കുമാർ, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ഇത്തവണ കൂട്ടിലുണ്ടാവും. കൂടാതെ സി.ബി.ഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം രണ്ട് ലേഡി ഓഫീസര്‍മാരും ഉണ്ടാകുമെന്നും അവരുടെ കാസ്റ്റിംഗ് പൂര്‍ത്തിയായിട്ടില്ല എന്നുമാണ് റിപ്പോർട്ട്.

ഇപ്പോള്‍ സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലിജോ പെല്ലിശ്ശേരി പഴനിയിലാണ് ഉള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അവിടുത്തെ വര്‍ക്കുകള്‍ വൈകിയത് ആണ് സി.ബി.ഐ ഷെഡ്യൂളിനെയും ബാധിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button