GeneralLatest NewsNEWS

‘അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്’: ഗിരിജ മാധവൻ

കൊച്ചി: നടി മഞ്ജു വാര്യരുടെ അമ്മ എന്നതിലുപരി നല്ലൊരു കലാകാരി എന്ന് പേരെടുത്തയാളാണ് ഗിരിജ മാധവന്‍. കഥകളി കലാകാരിയായ ഗിരിജ, ഇപ്പോൾ നല്ലൊരു നർത്തകി കൂടിയാണ് ഇപ്പോൾ. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റം. കല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമാണ് ഗിരിജ മാധവന്‍ അവതരിപ്പിച്ചത്.

ഇപ്പോൾ അര്‍ബുദരോഗത്തെ കീഴടക്കി ജീവിതം തിരിച്ചുപിടിച്ച കഥയും, കഥകളി കലാകാരിയായ താന്‍ നൃത്തത്തിലേക്കെത്തിയതിനെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ഗിരിജ മാധവന്‍. അര്‍ബുദ ബാധിതര്‍ക്കു പ്രത്യാശയുടെ കരുത്തു പകരാനായുള്ള മനോരമ ന്യൂസ് ചാനലിന്റെ കേരള കാന്‍, കാന്‍സര്‍ പ്രതിരോധ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഗിരിജ .

‘ഇരുപതു വര്‍ഷം മുമ്പായിരുന്നു അര്‍ബുദ രോഗം ബാധിച്ചത്. മഞ്ജു മകളെ പ്രസവിച്ച സമയത്താണ്. സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോള്‍ കാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ഇതിനെ അത്ര സീരിയസായി എടുത്തിരുന്നില്ല. അതിനിടെ മകളുടെ ചോറൂണൊക്കെ വന്നപ്പോള്‍ ചികിത്സ നീട്ടിവെച്ചു. പക്ഷേ സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ഡോ. വി. പി. ഗംഗാധരന്റെ നേതൃത്വത്തിലായിരുന്നു ചികില്‍സ. അദ്ദേഹം നല്‍കിയ കരുത്തില്‍ മുന്നോട്ടുള്ള യാത്ര’. ഗിരിജ മാധവന്‍ പറഞ്ഞു.

‘മകള്‍ മഞ്ജു പാട്ടുപഠിപ്പിക്കാന്‍ പോയപ്പോള്‍ പാട്ടുപഠിക്കാന്‍ ശ്രമം നടത്തിയിരുന്നു. മഞ്ജുവിന്റെ കൂടെ നൃത്തം പരിശീലിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനും കഴിഞ്ഞില്ല. വീട്ടില്‍ ഒരിക്കലും ഒറ്റപ്പെടല്‍ അമ്മ അനുഭവിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമായിരുന്നു.

‘അമ്മയുടെ ജീവിതത്തില്‍ സന്തോഷമുള്ള കാര്യം ചെയ്യണം’ എന്നായിരുന്നു മക്കള്‍ രണ്ടു പേരും എപ്പോഴും പറയാറ്. അങ്ങനെയാണ്, മൂന്നു വര്‍ഷം മുമ്പ് നൃത്തയോഗയില്‍ തുടക്കം കുറിച്ചത്. മോഹനിയാട്ടവും ഒപ്പം പഠിച്ചു.’- ഗിരിജ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button