GeneralLatest NewsNEWS

‘കുറുപ്പ്’ വിജയാഘോഷം: ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷൻ

കൊല്ലം : കുറുപ്പ് സിനിമയുടെ വിജയം ആഘോഷിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തി ദുല്‍ഖര്‍ ഫാന്‍സ് അസോസിയേഷൻ. ‘കുറുപ്പ്’ 75 കോടി കടന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് അനാഥാലയങ്ങളിൽ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം ഒരുക്കിയത്. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്

ഇരവിപുരം കാരുണ്യതീരം ബാലഭവന്‍ ഓള്‍ഡേജ് ഹോം കരുനാഗപ്പള്ളി, കടപ്പ മൈനാഗപ്പള്ളി സ്‌നേഹനിലയം അഭയ മന്ദിരം, കുരിയോട് ബെദു സെയ്ദാ റിഹാബിലിറ്റേഷന്‍ സെന്റര്‍, QSSS ഷെല്‍ട്ടര്‍ ഹോം ഫോര്‍ വുമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്നിവിടങ്ങളില്‍ കേക്ക് മുറിക്കലും തുടര്‍ന്ന് ഉച്ച ഭക്ഷണവും വിതരണം ചെയ്തായിരുന്നു വിജയാഘോഷം.

shortlink

Related Articles

Post Your Comments


Back to top button