GeneralLatest NewsNEWS

‘സെന്‍സറിങ് ഇല്ലാത്ത കൊണ്ടാണ് ഒടിടിയില്‍ റിലീസ് ചെയ്തത്, തെറികള്‍ പുതുതായി ഞങ്ങള്‍ കണ്ടുപിടിച്ചതല്ല’: ചെമ്പന്‍ വിനോദ്

ചുരുളി എന്ന ലിജോ ജോസ് സിനിമ ഉയര്‍ത്തിവിട്ട ചർച്ചകളും വിമർശനങ്ങളും ഇനിയും തീർന്നിട്ടില്ല. ഇപ്പോഴിതാ ചുരുളിയിലെ തെറികള്‍ സംബന്ധിച്ചുള്ള വിവാദങ്ങളെല്ലാം വായിച്ചിരുന്നുവെന്നും ഒടിടി പ്ലാറ്റ്‌ഫോമില്‍ സെന്‍സറിങ് ഇല്ലാത്ത കൊണ്ടാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി മാത്രമുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷം സിനിമ പ്രദര്‍ശിപ്പിച്ചതെന്നും ചെമ്പന്‍ വിനോദ്. തെറിയാണെന്ന് മനസിലാക്കി ആ ഭാഗം മാത്രം മുറിച്ചെടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവരോടാണ് ചെമ്പന്റെ പ്രതികരണം.

‘പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്ന് എഴുതി കാണിച്ച ശേഷമാണ് സിനിമ ആരംഭിക്കുന്നത്. ഒടിടിയില്‍ സെന്‍സറിങ് ഇല്ലാത്ത കൊണ്ടാണ് സിനിമ അവിടെ റിലീസ് ചെയ്തത്. ചുരുളി സിനിമയിലെ തെറികള്‍ പുതുതായി ഞങ്ങള്‍ കണ്ടുപിടിച്ചതല്ല’- വിനോദ് പറഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിക്ക് തിരക്കഥയൊരുക്കിയത് ചെമ്പന്‍ വിനോദാണ്. ചെമ്പന്‍ വിനോദിന്റെ വീടിനടുത്ത് താമസിക്കുന്ന പ്രിയ സുഹൃത്തിന് ഭീമന്റെ വഴിയിലേതു പോലെ ഒരു വഴിപ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. ആ സംഭവം അറിഞ്ഞശേഷമാണ് ഒരു സിനിമയ്ക്കുള്ള കഥയുണ്ട് എന്ന് മനസിലാക്കി ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button