Uncategorized

‘എന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസൻ എന്ന നിര്‍മ്മാതാവാണ്’: ജിസ് ജോയ്‌

കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദമായത് മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌ ആണ്. ഇപ്പോൾ താൻ അല്ലുവിന് ശബ്‌ദം കൊടുക്കാനുണ്ടായ സാഹചര്യവും അതിനു കാരണമായ അല്ലെ കുറിച്ചും പറയുകയാണ് ജിസ് ജോയ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

‘പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നു.

എന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.

കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ എന്നെ വിളിക്കുന്നത്. ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം എന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.’- ജിസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button