GeneralLatest NewsNEWS

‘ഗംഭീരം, ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’: രജനികാന്ത്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന ചിത്രമാണ് പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന ’83. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചത്രത്തിൽ കപിൽ ദേവിനെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിംഗ് ആണ്. ദീപിക പദുക്കോണ്‍ ആണ് നായികയായത്. ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇപ്പോളിതാ ഈ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രജനികാന്ത്. ‘വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം’ എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. ‘രണ്‍വീര്‍ സിംഗിന്റെ ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’ എന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തിയ ചിത്രത്തിൽ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ചിത്രത്തിന്റെ പ്രമോഷനായി രണ്‍വീര്‍ സിംഗ് കേരളത്തില്‍ എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button