Latest NewsNEWSSocial Media

‘ഇങ്ങനെയുള്ളവരെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു’ : രേവതി സമ്പത്ത്

കോഴിക്കോട്: സിദ്ദീഖിനെ പോലുള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്ന പ്രതികരണവുമായി നടി രേവതി സമ്പത്ത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്തായതിന് പിന്നാലെയായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ രേവതിയുടെ രൂക്ഷ വിമര്‍ശനം.

രേവതിയുടെ പോസ്റ്റ് :

‘തീര്‍ച്ചയായും സിദ്ദീഖ് ഒരു അള്‍ട്ടിമേറ്റ് ഫ്രോഡാണ്. ഇയാളൊക്കെ ഇന്നും ഇറങ്ങുന്ന എല്ലാ സിനിമയിലും ഉണ്ട്. ഇങ്ങനെ ഉള്ളവന്മാരെയൊക്കെ കല എന്ന ഇടത്തില്‍ നിന്നും എടുത്തെറിയേണ്ട സമയം എത്രയോ കഴിഞ്ഞിരിക്കുന്നു. പല സിദ്ദീഖുമാര്‍ ഇന്നും ആ ഇടത്തില്‍ ആക്റ്റീവ് ആയി നില്‍ക്കുന്നതില്‍ തന്നെ ആ ഇടം എത്രമാത്രം അബ്യൂസീവ് സ്‌പേസ് ആണെന്ന് മനസിലാക്കാം,’ രേവതി സമ്പത്ത് പറഞ്ഞു.

2019 മെയിൽ സിദ്ദീഖിനെതിരെ ലൈംഗീകാധിക്ഷേപ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് രംഗത്തുവന്നിരുന്നു. 2016ല്‍ തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് വാക്കുകള്‍ കൊണ്ടുള്ള ലൈംഗീക അധിക്ഷേപം സിദ്ദീഖില്‍ നിന്നുണ്ടായി എന്ന് സിദ്ദിഖും കെ പി എ സി ലളിതയും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്താണ് രേവതി തുറന്നു പറഞ്ഞിരുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button