Latest NewsNEWSSocial Media

‘എന്റെ സിനിമാറ്റിക് യാത്രയിലെ ഏറ്റവും മോഹിപ്പിക്കുന്ന അനുഭവങ്ങളിലൊന്ന്’: ഇരുവറിന്റെ വാര്‍ഷികത്തില്‍ മോഹൻലാൽ

തമിഴ്‌നാട്ടിലെ സിനിമാ-രാഷ്ട്രീയ മേഖലകളുടെ കഥ പറഞ്ഞ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ഇരുവർ’. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ എം ജി രാമചന്ദ്രന്‍, എം കരുണാനിധി, ജെ ജയലളിത എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, ഗൗതമി, രേവതി, നാസര്‍ എന്നിവരായിരുന്നു അഭിനയിച്ചത്. മോഹന്‍ലാല്‍ എജി ആര്‍ ആയും പ്രകാശ് രാജ് കരുണാനിധിയായും അസാമാന്യ പ്രകടനം കാഴ്ച വച്ചപ്പോൾ ജയലളിതയായി എത്തിയത് ബോളിവുഡിലെ താരസുന്ദരിയായ ഐശ്വര്യ റായ് ആണ്.

1997ല്‍ പുറത്തിറങ്ങിയ ഇരുവറിന്റെ റിലീസ് ദിനത്തിന്റെ വാര്‍ഷികത്തില്‍ ഓര്‍മ്മ പങ്കുവയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സിനിമ റിലീസ് ചെയ്ത് 25 വര്‍ഷം പിന്നിട്ട ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം കുറിപ്പ് പങ്കുവെച്ചത്. ഒരു പ്രധാന റോളില്‍ മോഹന്‍ലാല്‍ ആദ്യമായഭിനയിച്ച തമിഴ് ചിത്രമായിരുന്നു ഇരുവര്‍.

‘ഇരുവര്‍, എന്റെ സിനിമാറ്റിക് യാത്രയിലെ ഏറ്റവും മോഹിപ്പിക്കുന്ന അനുഭവങ്ങളിലൊന്ന്’- എന്നായിരുന്നു താരം കുറിച്ചത്.

പൊളിറ്റിക്കല്‍ ഡ്രാമ ആയി പുറത്തിറങ്ങിയ ചിത്രം സന്തോഷ് ശിവന്റെ ക്യാമറയും എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനവും കൂടിയായപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും സന്തോഷ് ശിവന് മികച്ച ക്യാമറാമാനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button