GeneralLatest NewsNEWS

രാജ്യം 74-ാമത് ദേശീയ കരസേനാ ദിനം ആഘോഷിക്കുന്ന വേളയിൽ ആശംസകളുമായി താരങ്ങൾ

രാജ്യം 74ാമത് ദേശീയ കരസേനാ ദിനം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ സൈനികര്‍ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യന്‍ കരസേനയുടെ ആദ്യ മേധാവിയായി ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മടപ്പ കരിയപ്പ ചുമതലയേറ്റ ദിവസത്തെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ജനുവരി 15 ന് ഇന്ത്യ ദേശീയ കരസേനാ ദിനം ആഘോഷിക്കുന്നത്. ഡല്‍ഹി കന്റോണ്‍മെന്റിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ സൈനിക പരേഡും മറ്റ് നിരവധി കരസേന ആയോധന പ്രദര്‍ശനങ്ങളും നടത്തിക്കൊണ്ടാണ് ഈ ദിനം ആഘോഷിക്കുന്നത്.

‘ധീരന്മാരായ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ കരസേനാ ദിനത്തില്‍ ബിഗ് സല്യൂട്ട്. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിലുള്ള അവരുടെ വീര്യത്തിലും ധീരതയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ജയ് ഹിന്ദ്’- മമ്മൂട്ടി ട്വിറ്ററില്‍ കുറിച്ചു.

‘നമ്മുടെ രാജ്യത്തിന്റെ ആദ്യ പ്രതിരോധ നിരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ദേശസ്നേഹത്തെയും വീര്യത്തെയും അഭിവാദ്യം ചെയ്യുന്നു. സൈനിക ദിനാശംസകള്‍ ! ജയ് ഹിന്ദ്!’- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button