Latest NewsNEWSSocial Media

‘ഇരയോടൊപ്പം നിന്നവരാണ് ഇവര്‍’ : കന്യാസ്ത്രീകള്‍ക്ക് യുവതാരങ്ങള്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന പോസ്റ്റുമായി ഹരീഷ് പേരടി

കഴിഞ്ഞ ദിവസമായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി പ്രസ്താവനയുണ്ടായത്. ഈ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ശബ്ദമുയര്‍ത്തി രംഗത്ത് വരികയും കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തത്. റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം കന്യാസ്ത്രീയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് പങ്കുവച്ചാണ് കന്യാസ്ത്രീയോടൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം താരങ്ങള്‍ പങ്കുവച്ചത്.

ഇപ്പോൾ ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസില്‍ കന്യാസ്ത്രീയോടൊപ്പം നിന്ന കന്യാസ്ത്രീകള്‍ക്ക് മലയാള സിനിമയിലെ യുവതാരങ്ങള്‍ പിന്തുണ പ്രഖ്യാപിക്കണമെന്ന പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി എത്തിയിരിക്കുകയാണ്. സമരം ചെയ്ത കന്യാസ്ത്രീകളുടെ ഫോട്ടോ പങ്കുവെച്ച് പൃഥിരാജ്, ടൊവിനോ, ദുല്‍ഖര്‍, നിവിന്‍, ആസിഫ് അലി തുടങ്ങിയ എല്ലാ യുവതാരങ്ങളും ഫോട്ടോ ഷെയര്‍ ചെയ്യണം എന്നാണ് നടന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

‘പൃഥിരാജിനോടും ടൊവിനോ തോമസിനോടും ദുല്‍ഖര്‍ സല്‍മാനോടും നിവിന്‍ പോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയര്‍ ചെയ്യാന്‍ ആവിശ്യപ്പെടുന്നു… ഇരയോടൊപ്പം നിന്നവരാണ് ഇവര്‍… പാവങ്ങള്‍ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നില്‍ക്കുകയാണ്…

ക്രൂശിക്കപ്പെട്ട യേശു നിങ്ങളില്‍ ഉണ്ടെങ്കില്‍ മാത്രം… അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കില്‍ മാത്രം… നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയ്‌ലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം… അവര്‍ കാത്തിരിക്കുകയാണ്… നിങ്ങളുടെ എല്ലാവരുടെയും സിനിമകള്‍ വലിയ വിജയമാവട്ടെ… ആശംസകള്‍..’

shortlink

Related Articles

Post Your Comments


Back to top button