GeneralLatest NewsNEWS

വളരെ മികച്ച അനുഭവം, മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍: സന്തോഷ് ശിവന്‍

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രഖ്യാപിച്ച സമയം മുതല്‍ സിനിമാസ്വാദകരുടെ ഇടയില്‍ തരംഗമായ സിനിമയാണ് ഇത്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തെ കുറിച്ചും മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും ട്വിറ്ററില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍. താന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളെന്നാണ് സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തത്. ‘മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍’- സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button