InterviewsLatest NewsNEWS

‘അഞ്ചാറ് വര്‍ഷമായി ഒരുമിച്ചല്ലേ, ഇടയ്‌ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്’: എരിവും പുളിയും വിശേഷവുമായി ഋഷി

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഉപ്പും മുളകും പരമ്പരയിലെ മുടിയൻ. ഋഷി എന്ന സ്വന്തം പേരിനെക്കാളും മുടിയൻ അല്ലെങ്കിൽ വിഷ്ണു എന്ന് പറഞ്ഞാലേ പ്രേക്ഷകർക്ക് മനസ്സിലാവുകയുള്ളൂ. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ഉപ്പും മുളകും അവസാനിപ്പിച്ചത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. അതിനു പരിഹാരമായി നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന എരിവും പുളിയും എന്ന പരമ്പരയിലാണ് പഴയ ഉപ്പും മുളകും ടീം അഭിനയിക്കുന്നത്.

ഇപ്പോഴിത ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ എരിവും പുളിയുടേയും വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഋഷി ഒപ്പം തന്റെ മുടിയുടെ രഹസ്യവും.

ഋഷിയുടെ വാക്കുകൾ :

‘ഉപ്പും മുളകും എന്നതില്‍ നിന്ന് മാറി, എരിവും പുളിയും എന്നതില്‍ എത്തുമ്പോള്‍ പെട്ടന്ന് ആളുകള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. പേര് കൊണ്ടും സാഹചര്യം കൊണ്ടും എല്ലാം വ്യത്യസ്തമാണ്. കൂടുതല്‍ പരിചയമായാല്‍ മാത്രമേ അത് അവര്‍ അംഗീകരിയ്ക്കൂ. പിന്നെ ഞങ്ങളുടെ ടീം ശരിക്കും ഒരു കുടുംബമായി ജനം അംഗീകരിച്ചതാണ്. അതുകൊണ്ട് ഈ ടീമിനൊപ്പം വീണ്ടും ജോലി ചെയ്യുന്നതില്‍ എനിക്ക് ചിന്തിക്കാനേ ഇല്ല. മറ്റൊരു ടീം ആണെങ്കില്‍ സംശയമാണ്.

സെറ്റിൽ എനിക്ക് ദേഷ്യം വരും. എല്ലാവര്‍ക്കും വരുന്നത് പോലെ. സെറ്റിലും ദേഷ്യപ്പെടാറൊക്കെയുണ്ട്. അഞ്ചാറ് വര്‍ഷമായി ഒരുമിച്ച് നില്‍ക്കുകയല്ലേ. ഇടയ്‌ക്കൊക്കെ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടാവാറുണ്ട്. ഇത്രയും കാലം ഒരു വഴക്കും ഇല്ലെങ്കില്‍ മാത്രമാണ് എന്തോ പ്രശ്‌നമുള്ളതായി സംശയിക്കേണ്ടത്.

കഥാപാത്രത്തിന് വേണ്ടി മുടി ഇങ്ങനെ ആക്കിയതാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ അല്ല. മുടി വെട്ടണം എന്ന അവര്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു, പക്ഷെ ഇത് തന്റെ ഡാന്‍സ് എന്ന പാഷന്റെ ഭാഗമാണ്, വെട്ടാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു. പിന്നെ ഈ മുടിയുള്ള പുത്രനെ കേരളത്തിലുള്ളവരും അംഗീകരിച്ചു. വീട്ടുകാർ മുടിയുടെ കാര്യത്തിൽ കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ പണ്ടൊക്കെ ബസ്സില്‍ പോകുമ്പോള്‍ പലതരത്തിലുള്ള കമന്റുകളും കേട്ടിരുന്നു. നേരിട്ട് ആരും പറയില്ല, നമ്മള്‍ കേള്‍ക്കേ, തീപ്പെട്ടിയുണ്ടോടാ എന്നൊക്കെ ചോദിക്കും. ‘നിന്റെ അച്ഛനല്ല എനിക്ക് ചെലവിന് തരുന്നത്’ എന്ന് മനസ്സില്‍ പറഞ്ഞ് ഞാന്‍ മൈന്റ് ചെയ്യാതെ ഇരിക്കും. കൂടാതെ മുടി വളര്‍ത്തുന്നതും വളരെ പ്രയാസമാണ്’- ഋഷി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button