GeneralLatest NewsNEWS

ഷാരൂഖിനെ കാണാന്‍ ഇല്ല, ഹാഷ്ടാഗ് ക്യാമ്പയിനുമായി ആരാധകര്‍

ബോളിവുഡ് സൂപ്പര്‍ താരത്തെ തേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നു. ‘വി മിസ് യു എസ് ആര്‍ കെ’ എന്ന ഹാഷ്ടാഗോടെയാണ് ക്യാമ്പയിന്‍ ശക്തമാകുന്നത്. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഹാഷ്ടാഗ് ട്രെന്റ്ങ്ങിലാണ്.

ഷാരൂഖ് ഖാന്റെ പഴയ സിനിമകളിലെ രംഗങ്ങളും വൈകാരികമായ സന്ദേശങ്ങളും പങ്കുവച്ചാണ് ആരാധകര്‍ പോസ്റ്റുകൾ ഇടുന്നത്. ‘3 വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, സാമൂഹിക മാധ്യമങ്ങളിലും സജീവമല്ല, വളരെയധികം മിസ്സ് ചെയ്യുന്നു. മടങ്ങി വരൂ’- എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ‘കുറെ നാളുകളായി നിങ്ങള്‍ ആരാധകരുമായി ഇടപെടുന്നില്ല, നിങ്ങളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു’-മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്തു.

2021 സെപ്തംബര്‍ 23നായിരുന്നു ഷാരൂഖിന്റെ അവസാന ട്വിറ്റര്‍ പോസ്റ്റ്. ഭാര്യ ഗൗരി ഖാനൊപ്പം അഭിനയിച്ച ഒരു പരസ്യം താരം രണ്ട് ദിവസത്തിന് മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള ആദ്യ ഇന്‍സ്റ്റാഗ്രാം പോസ്റ്റായിരുന്നു ഇത്.

shortlink

Related Articles

Post Your Comments


Back to top button