GeneralLatest NewsNEWS

ജീവനിൽ കൊതിയുള്ളവർ മമ്മൂട്ടിയുടെ കാറിൽ കേറില്ല: മുകേഷ്

മമ്മൂട്ടിക്ക് ഒപ്പം യാത്ര ചെയ്യാന്‍ പേടിയാണെന്നും, ജീവനിൽ കൊതിയുള്ളവർ മമ്മൂട്ടിയ്‌ക്കൊപ്പം കാറിൽ കയറില്ലെന്നും നടൻ മുകേഷ്. നടന്‍ മമ്മൂട്ടിക്ക് കാറുകളോട് ഭയങ്കര കമ്പമാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മെഴ്‌ഡെന്‍സിന്റെ വിവിധ മോഡലുകള്‍ മുതല്‍ മിക്ക ആഡംബര കാറുകളും മമ്മൂട്ടിയുടെ പോര്‍ച്ചിലുണ്ട്. എന്നാല്‍ ഓവര്‍ സ്പീഡില്‍ കാര്‍ ഓടിക്കുന്ന മമ്മൂട്ടിയെ കുറിച്ചാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നത്.

മുകേഷിന്റെ വാക്കുകള്‍:

എല്ലാവര്‍ക്കും അറിയും പോലെ വാഹനങ്ങള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം ഓവര്‍ സ്പീഡിന്റെ കാര്യത്തിലും മറ്റുള്ള താരങ്ങളെ കടത്തിവെട്ടും. അദ്ദേഹത്തിന് ഇതുവരേയും കാര്‍ ഓടിച്ച് കമ്പം തീര്‍ന്നിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് സുഖമാണ്. വാഹനം എപ്പോഴും ഓടിക്കുന്നത് മമ്മൂക്കയാണ്.

ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂക്ക കാറില്‍ കയറാന്‍ വിളിച്ചു. അദ്ദേഹത്തോടൊപ്പം ഞാന്‍ യാത്ര ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂക്കയുടെ ഓവര്‍ സ്പീഡിനെ കുറിച്ച് അറിയാവുന്ന കൊണ്ട് പരമാവധി ഒഴിയാന്‍ നോക്കി. പക്ഷെ അദ്ദേഹം വിട്ടില്ല. അവസാനം ഞാന്‍ കാറിനടുത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ മമ്മൂക്കയുടെ വൈഫും കാറില്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് യാത്ര തുടങ്ങി.

തുടക്കം മുതല്‍ ഭയങ്കര സ്പീഡാണ്. ഭയന്നിട്ട് ഞാന്‍ അദ്ദേഹത്തോട് സ്പീഡ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരു കഥയാണ്. ഒരിക്കല്‍ സ്പീഡില്‍ പോകുമ്പോള്‍ സൈക്കിളില്‍ ഇടിച്ചു. വലിയ കുഴപ്പമില്ല. ഉടന്‍ തന്നെ പുറത്തിറങ്ങി. ആളുകള്‍ കൂടി സൈക്കിളിന്റെ വശങ്ങള്‍ ചളുങ്ങിയിരുന്നു. അവസാനം നഷ്ടപരിഹാരമായി അവര്‍ അഞ്ഞൂറ് രൂപ ചോദിച്ചപ്പോള്‍ ഞാന്‍ ആയിരം രൂപ കൊടുത്തു.

അവര്‍ എന്നെ നിറഞ്ഞ കൈയ്യടികളോടെയാണ് പറഞ്ഞയച്ചത്. ഇങ്ങനെ വണ്ടി ഓടിച്ച് കൈയ്യടി വാങ്ങുന്ന ആരെയെങ്കിലും നീ കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ചിരി അടക്കാനായില്ല എനിക്ക്. നമ്മള്‍ നാല് മണിക്കൂര്‍ കൊണ്ട് ചെല്ലുന്നിടത്ത് മമ്മൂക്ക രണ്ട് മണിക്കൂര്‍ കൊണ്ടൊക്കെ ചെന്ന് കളയും. അതുകൊണ്ട് ഞാന്‍ കാറില്‍ കയറാന്‍ എപ്പോഴും മടി കാണിക്കും’.

shortlink

Related Articles

Post Your Comments


Back to top button