InterviewsLatest NewsNEWS

പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് ഒരു പെൺകുട്ടി, വാർത്ത സ്ഥിരീകരിച്ച് മീര ചോപ്ര

വാടക ഗർഭധാരണം വഴി തങ്ങള്‍ മാതാപിതാക്കളായി എന്ന് അറിയിച്ചു കൊണ്ട് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും പങ്കുവച്ച ട്വീറ്റ് വലിയ വിമർശനത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്. എന്നാലും കുഞ്ഞ് പെണ്ണ് ആണോ അതോ ആണ് ആണോയെന്ന് അറിയാനുള്ള സജീവ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുട്ടിയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് ഒരു പെൺകുട്ടിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യ ടുഡേയോട് പ്രതികരിക്കവെ നടിയും പ്രിയങ്കയുടെ കസിനുമായ മീര ചോപ്ര.

മീരയുടെ വാക്കുകൾ :

പ്രിയങ്കയ്ക്ക് എന്നും കുറേ കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹം. അവള്‍ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ സൂപ്പര്‍ മദര്‍ ആവും അവള്‍. ജീവിതത്തിലെ നാളിതുവരെ എല്ലാ മേഖലയിലും അവള്‍ മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയാവുക എന്നത് അതിനോടുള്ള കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്. അവളെ ഓര്‍ത്ത് തങ്ങളെല്ലാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു’.

പ്രിയങ്കയും നിക്കും ഒരു കുട്ടിയുണ്ടാകാനായി കഴിഞ്ഞ കുറച്ച് നാളുകളായി ഒരുപാട് ആഗ്രഹിച്ചിരുന്നുവെങ്കിലും രണ്ടു പേരുടേയും ജോലിത്തിരക്കുകള്‍ അതിന് തടസമായി മാറുകയായിരുന്നു. ഈ തിരക്കുകളാണ് പ്രിയങ്കയേയും നിക്കിനേയും മറ്റ് സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button