CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

എനർജിയ്ക്കായി രാത്രി ഒരു സാധനം രഹസ്യമായി കുടിക്കും: വെളിപ്പെടുത്തലുമായി സ്വാസിക

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം സീത എന്ന പരമ്പരയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിൽ സീതയായി സ്വാസിക മികച്ച പ്രകടനമാണ് നടത്തിയത്. നടി എന്നതിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക.

എങ്ങനെയാണ് ഇങ്ങനെ എനർജിയോടുകൂടി നിൽക്കുന്നത് എന്ന സഹപ്രവർത്തകരുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എനർജിയോടുകൂടി നിൽക്കുന്നതിനായി രാത്രി ഒരു സാധനം രഹസ്യമായി കുടിക്കുന്നുണ്ടെന്നും എന്നാൽ എല്ലാത്തിനും മേലെ തന്റെ പ്രൊഫഷനോടുള്ള താൽപര്യമാണ് ഈ എനർജി നിലനിർത്തുന്നത് എന്നും താരം പറഞ്ഞു.

അത് ഒരു ആവശ്യമാണെന്ന് തോന്നുന്നില്ല, ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്: ഗോവിന്ദ് പത്മസൂര്യ

സീരിയലിന്റെ ഷൂട്ട് രാത്രി പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുൾ എനർജിയിൽ തന്നെയായിരിക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങൾ ഷൂട്ട് ചെയ്യാൻ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തും. സഹപ്രവർത്തകർ പറയുന്നു. ഇഷ്‌ക്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് സ്വാസികയുടേതായി അവസാനം റിലീസിനെത്തിയ സിനിമകൾ

 

shortlink

Related Articles

Post Your Comments


Back to top button