Uncategorized

ഇന്നത്തെ പോലെ ടെക്നോളജി അന്നില്ല, പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയാണ്: കലാസംവിധായകൻ

പൃഥ്വിരാജിന്റെ തുടക്ക കാലത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായ ഭദ്രന്‍ സംവിധാനം ചെയ്ത വെള്ളിത്തിരയിലെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തിലെ രംഗത്തിനെ കുറിച്ച് സംസാരിക്കുകയാണ് കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍. ആ സിനിമയില്‍ കാണുന്നത് പോലെ പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയായിരുന്നു എന്നും ഇന്നത്തെ പോലെ ടെക്നോളജി അന്നുണ്ടായിരുന്നെങ്കിൽ നടനെയും ആനയെയും വേറെ ഷൂട്ട് ചെയ്ത് ഒന്നാക്കാമായിരുന്നു എന്നുമാണ് അദ്ദേഹം കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ജോസഫിന്റെ വാക്കുകൾ :

ചിത്രത്തില്‍ പൃഥ്വിരാജിനെ ഒരു കുഴിയൊരുക്കി വീഴ്ത്താനായി നവ്യ നായര്‍ കാത്തു നില്‍ക്കുന്നുണ്ട്. അങ്ങനെ കുഴിയില്‍ വീണ ശേഷം ഒരു ആന പൃഥ്വിരാജിനെ പാസ് ചെയ്ത് പോകണം എന്നതായിരുന്നു രംഗം. അതിന് വേണ്ടി ഒരാള്‍ പൊക്കത്തിലുള്ള കുഴിയുണ്ടാക്കി. തേരട്ട, പഴുതാര, കുപ്പിച്ചില്ല് ഇങ്ങനെയുള്ള സാധനങ്ങളിട്ടു. സിനിമയില്‍ അത് കാണില്ല.

പക്ഷെ അതൊക്കെ വേണമെന്ന് സംവിധായകന് നിര്‍ബന്ധമായിരുന്നു. അതിനകത്തേക്കാണ് പൃഥ്വിരാജ് ഇറങ്ങി നില്‍ക്കുന്നത്. അന്ന് പൃഥ്വിരാജ് വളരെയധികം സഹകരിച്ചാണ് ആ രംഗം ചെയ്തത്. പക്ഷെ അതിലെ ഭീകരത എന്താണെന്ന് വച്ചാല്‍ കുഴിയില്‍ നില്‍ക്കുന്ന പൃഥ്വിയുടെ തലയ്ക്ക് മുകളിലൂടെ ഒരു ആന കടന്നു പോകണമെന്നാണ്.

തങ്ങളൊക്കെ പേടിയോടെയാണ് അത് കണ്ടത് നിന്നത്. ഒന്നും പേടിക്കേണ്ടെന്ന് സംവിധായകന്‍ പറയുന്നുണ്ടായിരുന്നു. രാജുവും ധൈര്യത്തോടെ തന്നെ ആ രംഗം ചെയ്തു. ആ സിനിമയില്‍ കാണുന്നത് പോലെ പൃഥ്വിരാജിന്റെ തലയുടെ മുകളിലൂടെ ആന യഥാര്‍ത്ഥത്തില്‍ കടന്നു പോവുകയാണ്. ഇന്നത്തെ പോലെ ടെക്നോളജി അന്നില്ല. ഇന്നാണെങ്കില്‍ നടനെ വേറേ ഷൂട്ട് ചെയ്ത്, ആനയെ വേറെ ഷൂട്ട് ചെയ്ത് ഒന്നാക്കാമായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button