GeneralLatest NewsMollywoodNEWS

ഫോണില്‍ നിരന്തരം വിളിച്ച്‌ ചീത്ത വിളിയ്ക്കുന്നത് നടൻ ഷിയാസ് കരീമോ? മറുപടിയുമായി ടിനി ടോം

യുവാവിനെ കണ്ണൂരില്‍ വെച്ചാണ് റൂറല്‍ ജില്ലാ സൈബര്‍ പോലീസ് പിടികൂടിയത്

കൊച്ചി: നടനും മിമിക്രി താരവുമായ ടിനി ടോമിനെ നിരന്തരം ഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഷിയാസ് എന്ന ആളാണ് തന്നെ ശല്യപ്പെടുത്തിയത് എന്ന് ടിനി ടോം പറഞ്ഞിരുന്നു. അതിന് ശേഷം നടനും മോഡലുമായ ഷിയാസ് കരീം ആണ് അതെന്ന തരത്തില്‍ പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഈ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി ടിനിം ടോം വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.

read also: ‘ഷോയിൽ റംസാന്റെ പിന്നാലെ പോയതിന് കാരണമുണ്ടായിരുന്നു’: ഗോസിപ്പ് ഉണ്ടാക്കുന്നവർക്ക് ഒന്നുമറിയില്ലെന്ന് ഋതു മന്ത്ര

‘എന്നെ ഫോണില്‍ വിളിച്ച്‌ ചീത്ത വിളിച്ച ആളുടെ പേര് ഷിയാസ് എന്നാണ് പറഞ്ഞിരുന്നത്. അത് ഷിയാസ് കരീം അല്ല. ഷിയാസ് കരീം എന്റെ സഹോദരന്‍ ആണ്. അതുകൊണ്ട് ആരും തെറ്റിദ്ധരിക്കരുത്. ഷിയാസ് കരീം എന്ന് പറയുന്ന, മോഡല്‍ ആയിട്ടുളള, സ്റ്റാര്‍ മാജികിലുളള എന്റെ സഹോദരന്‍ അല്ല ചീത്ത വിളിച്ചത്’- ടിനി ടോം ലൈവ് വീഡിയോയില്‍ പറഞ്ഞു.. ഈ വീഡിയോ ഷിയാസ് കരീമും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.’ അത് ഞാന്‍ ഇല്ല, നിങ്ങള്‍ക്ക് ആള്‍ മാറി എന്നാണ് തോന്നുന്നത്’ എന്ന കുറിപ്പോടെ   ഷിയാസ് കരീം വീഡിയോ പങ്കുവെച്ചു.

ടിനി ടോമിനെ ഫോണില്‍ നിരന്തരം വിളിച്ച്‌ ശല്യപ്പെടുത്തിയ യുവാവിനെ കണ്ണൂരില്‍ വെച്ചാണ് റൂറല്‍ ജില്ലാ സൈബര്‍ പോലീസ് പിടികൂടിയത്.ടിനി ടോം ഇയാളുടെ നമ്ബര്‍ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട് മറ്റ് നമ്ബറുകളില്‍ നിന്ന് വിളിച്ച്‌ ശല്യം തുടര്‍ന്നു. മൂന്ന് മാസത്തോളം നീണ്ട ഫോണ്‍ ശല്യത്തെക്കുറിച്ചു ടിനി ടോം റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയതിനെ തുടർന്നാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button