InterviewsLatest NewsNEWS

സമൂഹം വിവാഹേതരബന്ധത്തെ തെറ്റായി കാണാനാണ് ശീലിച്ചത്, അത് ശരിയെന്നോ തെറ്റെന്നോ ഞാന്‍ പറയുന്നതല്ല: ദീപിക പദുക്കോണ്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ദീപിക പദുക്കോണ്‍. സിനിമ പോലെ തന്നെ ദീപികയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. നേരത്തെ ദീപിക രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. രണ്‍ബീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതാണ് ഇരുവരും പിരിയാന്‍ കാരണമെന്ന് ദീപിക തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ദീപിക രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

ദീപികയുടെ പുതിയ സിനിമ ഗെഹരായിയാന്‍ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. ശകുന്‍ ബത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവാഹേതര ബന്ധത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ചിത്രത്തിലേത് പോലൊരു സാഹചര്യമുണ്ടായാല്‍ എന്തായിരിക്കും തന്റെ പ്രതികരണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദീപിക ഇപ്പോൾ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിൽ. കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്നും മറ്റൊരാളുമായി ബന്ധമുണ്ടെന്നും തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു ദീപികയോട് ചോദിച്ചത്. ഇതിന് ദീപിക നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ദീപികയുടെ വാക്കുകൾ :

‘എന്നെ സംബന്ധിച്ച് അത് ഡീല്‍ ബ്രേക്കര്‍ ആണ്. ഡീല്‍ ബ്രേക്കര്‍ ആണെന്ന് പറയുന്നത് പോലെ അത്ര എളുപ്പമായിരിക്കില്ല ജീവിതത്തില്‍ സംഭവിക്കുകയാണെങ്കില്‍. ഒരുപാട് ഘടകങ്ങളുണ്ടെന്നാണ് തോന്നുന്നത്. ആ ബന്ധം എത്രമാത്രം പ്രധാനപ്പെട്ടതാണ് നിങ്ങള്‍ക്ക് എന്നതും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവരും എത്രത്തോളം പരിശ്രമിക്കാന്‍ തയ്യാറാണ്, അതൊരു തെറ്റായിരുന്നുവോ അതോ ശീലമാണോ എന്നൊക്കെയുളള കാര്യങ്ങളുണ്ട്. ആളുകള്‍ക്ക് തെറ്റ് പറ്റാം. പല കാരണങ്ങള്‍ കൊണ്ടുമാകാം ആളുകള്‍ ഓരോ തീരുമാനങ്ങള്‍ എടുക്കുന്നത്.

ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സമൂഹം വിവാഹേതര ബന്ധത്തെ തെറ്റായി കാണാനാണ് ശീലിച്ചിട്ടുള്ളത്. പക്ഷെ നമ്മളൊരു കൗണ്‍സിലറുടേയോ തെറാപ്പിസ്റ്റിന്റേയോ സ്ഥാനത്തു നിന്നു കൊണ്ട് ചിന്തിച്ചാല്‍ എന്തുകൊണ്ടാണ് ആളുകള്‍ അവരുടെ തീരുമാനങ്ങളെടുത്തതെന്ന് മനസിലാക്കാന്‍ സാധിക്കും. കാര്യങ്ങളെ വേറൊരു കണ്ണിലൂടെ കാണാന്‍ സാധിക്കും. ഇതിനര്‍ത്ഥം അത് ശരിയാണെന്നോ തെറ്റാണെന്നോ ഞാന്‍ പറയുന്നതല്ല’.

 

shortlink

Related Articles

Post Your Comments


Back to top button