GeneralLatest NewsNEWS

സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്: കൈലാഷ്‌

മലയാളത്തിന്റെ പ്രിയ യുവനടനാണ് കൈലാഷ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യിലെ നായകനായി സിനിമാ രംഗത്തെത്തിയ കൈലാഷ്‌, വേറിട്ട കഥാപാത്രങ്ങളും ശ്രദ്ധേയ സിനിമകളുമായി മുഖ്യധാരയിൽ സജീവമാണ്.

ഇപ്പോൾ കൈലാഷ് അഭിനയിക്കുന്ന വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന്‍ സി നീ സ്ട്രീമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ‘മിഷൻ സി’ യിലെ കൈലാഷിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതിനു പിന്നാലെ ചിലർ സൈബർ ആക്രമണവുമായി എത്തിയിരുന്നു. മുൻപും സമാനമായ ആക്രമണം നേരിട്ടിട്ടുണ്ട് കൈലാഷ്.

ഈ സിനിമയിലെ തന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട് എന്നും മനസ്സിലുണ്ടാവും എന്നാണ് താരം പറയുന്നത്.

താരത്തിന്റെ വാക്കുകൾ :

‘മിഷന്‍ C…പാന്‍ഡെമിക് ന്റെ അതിരുകള്‍ തീര്‍ത്ത ബന്ധനത്തില്‍ ആ പരിമിതിക്കുള്ളില്‍ നിര്‍ത്തി ഒരു റോഡ് മൂവി ചെയ്യാന്‍ ഉള്ള ശ്രമം. അതിന് പിന്നാലെ ഇറങ്ങി തിരിച്ചു അത് പ്രാവര്‍ത്തികമാക്കിയ വിനോദ് ഗുരുവായൂരിന് അഭിനന്ദനങ്ങള്‍. ഈ സിനിമയിലെ എന്റെ യാത്രയില്‍ കാറ്റും കോളും നിറഞ്ഞപ്പോള്‍ സ്‌നേഹം പൊതിഞ്ഞ വാക്കുകള്‍ കൊണ്ട് കൈത്താങ്ങായി മാറിയ സുമനസ്സുകള്‍ക്ക് കടപ്പാട്.എന്നും മനസ്സിലുണ്ടാവും.. ഫെബ്രുവരി 3 മുതല്‍ @neestream ലൂടെ ഈ സിനിമ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കാണുമല്ലോ.. കൂടെ ഉണ്ടാവുമല്ലോ’- കൈലാഷ് കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button