GeneralLatest NewsMollywoodNEWS

സ്ലോ പോയ്സണ്‍ കൊടുത്ത് കൊല്ലാന്‍ നോക്കി, മൂന്നു ദിവസം മരണത്തോട് മല്ലടിച്ചു: ലതാ മങ്കേഷ്കറിനു നേരെ നടന്ന വധശ്രമം

രണ്ടുമൂന്നു പ്രാവശ്യം ഛര്‍ദ്ദിച്ചു. അത് പച്ചകലര്‍ന്ന ദ്രാവകമായിരുന്നു.

വാനമ്പാടി വിടപറഞ്ഞ വേദനയിലാണ് സംഗീത പ്രേമികൾ. വളരെ ചെറുപ്പത്തിലെ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച ​ഗായികയായി പേരെടുക്കാന്‍ കഴിഞ്ഞ ലത മങ്കേഷ്കറിന്റെ ജീവിതത്തില്‍ പല അപ്രതീക്ഷിത സംഭവങ്ങളുമുണ്ടായി. അത്തരത്തിലൊന്നാണ് ലത മങ്കേഷ്കറിന് നേരെയുണ്ടായ വധ ശ്രമം. സ്ലോ പോയ്സണ്‍ നല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നു എഴുത്തുകാരി പത്മ സച്ദേവ് ‘ഐസാ കഹാെ സേ ലാവൂം’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തി. . 1963ലാണ് സംഭവമുണ്ടാകുന്നത്. അന്ന് 33 വയസ് മാത്രമാണ് ലതാ മങ്കേഷ്കറിന്റെ പ്രായം. ആരോ​ഗ്യം മോശമായതിന് തുടര്‍ന്ന് പത്തോളം ദിവസം ലത മരണത്തോട് മല്ലടിച്ചു എന്നാണ് പദ്മ വെളിപ്പെടുത്തുന്നത്.

read also: മറ്റ് രീതിയില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള സീനുകള്‍ ആറാട്ടിലുണ്ട്: ഉണ്ണികൃഷ്ണന്‍

ഒരു പുലര്‍ച്ചെ ലതയ്ക്ക് അടിവയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഛര്‍ദ്ദിക്കാന്‍ തുടങ്ങി. രണ്ടുമൂന്നു പ്രാവശ്യം ഛര്‍ദ്ദിച്ചു. അത് പച്ചകലര്‍ന്ന ദ്രാവകമായിരുന്നു. വേദന കാരണം ലതയ്ക്ക് കാലുകള്‍ അനക്കാനായില്ല, ശരീരമാകെ വേദനിക്കുന്നുണ്ടായിരുന്നു. പിന്നീട്, ആശുപത്രിയിലെത്തിച്ചു. മൂന്നു ദിവസം അവര്‍ മരണത്തോട് മല്ലടിച്ചു. പത്ത് ദിവസം വേണ്ടിവന്നു അവരുടെ ആരോഗ്യം ഒന്ന് മെച്ചപ്പെടാന്‍. ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞത് ആരോ ലതയ്ക്ക് സ്ലോ പോയിസണ്‍ നല്‍കി.’ – പുസ്തകത്തില്‍ പറയുന്നു.

ആ സമയത്ത്, ലതാ മങ്കേഷ്‌കറിന്റെ പാചകക്കാരന്‍ ഒരു തുമ്ബും കൂടാതെ ശമ്ബളം പോലും വാങ്ങാതെ അപ്രത്യക്ഷനായി എന്ന് പറയപ്പെടുന്നു. അയാളും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button