GeneralLatest NewsNEWS

മോഹൻലാലിൻറെ നായികയായി എത്തിയിട്ട് 25 വർഷം, സന്തോഷം പങ്കുവച്ച് നടി മീന

മലയാളിയല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് മീന. തെന്നിന്ത്യന്‍ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള മീനയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന സിനിമകളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘വര്‍ണ്ണപ്പകിട്ട്’ മുതൽ ‘ബ്രോ ഡാഡി’ വരെ ഈ ജോഡികളുടേതായി വന്ന ചിത്രങ്ങളെല്ലാം തന്നെ എന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്നവയാണ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ മീനയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്. താനും മോഹന്‍ലാലും ഒരുമിച്ച്‌ സ്ക്രീനില്‍ എത്താന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ കഴിഞ്ഞു എന്ന സന്തോഷം പങ്കുവയ്ക്കുകയാണ് മീന. ഇവര്‍ ജോഡിയായി അഭിനയിച്ച ‘വര്‍ണ്ണപ്പകിട്ട്’ മുതല്‍ ഏറ്റവും അവസാനം ഒരുമിച്ചെത്തിയ ‘ബ്രോ ഡാഡി’യുടെ പോസ്റ്റര്‍ വരെ ഉള്‍പ്പെടുത്തി ഒരു കൊളാഷും മീന ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം അമൃത ടിവിയിലെ ‘ലാല്‍സലാം’ പരിപാടിയില്‍ മോഹന്‍ലാല്‍ മീനയെക്കുറിച്ച്‌ പറയുന്ന ഒരു വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി ലാലേട്ടാ. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും ഒരു മികച്ച അനുഭവമാണ്. ഞാന്‍ നിങ്ങളോടൊപ്പം ചെയ്ത എല്ലാ സിനിമകളിലും ഇത്രയും മനോഹരവും അവിസ്മരണീയവുമായ കഥാപാത്രങ്ങള്‍ ഉണ്ടായതില്‍ നന്ദിയുണ്ട്. നീണ്ട 25 വര്‍ഷമായി ഇതിഹാസത്തെ അറിയുകയും സഹവസിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട് നന്ദിയുണ്ട്’ എന്നാണ് മീന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button