GeneralLatest NewsNEWS

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപിടുത്തം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് 15ന്റെ സെറ്റില്‍ തീപിടുത്തം. മുംബൈയിലെ ഫിലിം സിറ്റിയിലുള്ള സെറ്റില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്തേക്ക് നാല് അഗ്നിശമന സേനാ യൂണിറ്റുകളെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നു.

സെറ്റിന്റെ ഏത് ഭാഗത്താണ് തീപിടുത്തം സംഭവിച്ചതെന്ന വിവരം പുറത്തു വന്നിട്ടില്ല. അപകടത്തില്‍ പരിക്കോ ആളപായമോ ഇല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. അടുത്തിടെ ടിവി താരം തേജസ്വി പ്രകാശിനെ വിജയിയായി പ്രഖ്യാപിച്ചാണ് ബിഗ് ബോസ് 15 അവസാനിച്ചത്. നാല് മാസക്കാലം പ്രേക്ഷകരെ ഹരംകൊള്ളിച്ച ബിഗ് ബോസ്-15ന്റെ അവസാന ഭാഗം ജനുവരി 30നായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button