CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘മോഹൻലാൽ ചിത്രത്തിന്റെ സംവിധായകനായി ആഷിക്ക് അബു’: വാസ്തവം വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ

കൊച്ചി: ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകളിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആഷിക്ക് അബു സംവിധാനം ചെയ്യുന്നതോ, സന്തോഷ് ടി. കുരുവിള നിർമിക്കുന്നതോ ആയ മോഹൻലാല്‍ ചിത്രങ്ങളുടെ ചർച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണം പൂർത്തിയായതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ആരംഭിക്കുമെന്നും ഇതിന് ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച് തീരുമാനിക്കുകയെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.

ബിക്കിനിയഴകിൽ ഇലിയാന : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സ് 14 ബില്ല്യൺ കടന്നതിന്റെ ആഘോഷം

പുതുമുഖ സംവിധായകർക്ക് പ്രാമുഖ്യം കൊടുക്കുന്നതിനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലും സംവിധായകൻ ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിലും മോഹൻലാൽ നായനാകുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ അല്ലെന്നും ആഷിഖ് അബു ചിത്രത്തിന്റെ നിർമ്മാണം സന്തോഷ് ടി. കുരുവിളയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button