InterviewsLatest NewsNEWS

കഥാപാത്രത്തിന് ആവശ്യമെങ്കില്‍ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല: സണ്ണി ലിയോണ്‍

താൻ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആളുകള്‍ പ്രതീക്ഷിക്കുന്നതെന്നും കഥാപാത്രത്തിന് ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും നടി സണ്ണി ലിയോണ്‍. തന്റെ പുതിയ ചിത്രത്തെ കുറിച്ച് ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

സണ്ണിയുടെ വാക്കുകൾ :

കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാണ് തന്റെ പുതിയ ചിത്രം ‘അനാമിക’യിലേത്. സിനിമയുടെ സെറ്റില്‍ ചെലവിട്ട ഓരോ നിമിഷവും തന്നെ സന്തോഷിപ്പിച്ചു. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഞാന്‍ ഗ്ലാമറസ് കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു, അതില്‍ കുറച്ച് സെക്സ് സീനുകള്‍ ഉണ്ടാകണം. കഥാപാത്രത്തിന് ആവശ്യമെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. നിങ്ങള്‍ സണ്ണിയാണ്, ഞങ്ങള്‍ ഇതാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നവരുണ്ട്. അതൊന്നും തന്നെ ബാധിക്കുന്നില്ല. ഒരു നടിയെന്ന നിലയില്‍ വ്യത്യസ്ത റോളുകള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

തന്റെ ജീവിതത്തിലും കരിയറിലും വഴിത്തിരിവായത് ഷാരൂഖ് ഖാന് ഒപ്പം സ്‌ക്രീന്‍ പങ്കിട്ടതാണ്. ‘റയീസി’ലെ ഐറ്റം സോങ് (ലൈല)വളരെ നല്ലൊരു അനുഭവമായിരുന്നു. മുമ്പ് തനിക്ക് വളരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പിന്നീട് അതെല്ലാം മെച്ചപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button