‘അങ്കമാലി ഡയറീസി’ൽ പെപെയുടെ പെങ്ങളായും, ‘ആട് 2’യിൽ ജയസൂര്യയുടെ പെങ്ങളായും ‘വില്ലനി’ൽ മോഹൻലാലിന്‍റെ മകളായുമൊക്കെ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ആതിര പട്ടേൽ. ‘സൺഡേ ഹോളിഡേ’യിലും ‘കോണ്ടസ’യിലുമൊക്കെ ആതിര അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ആദ്യ സിനിമയെ കുറിച്ചാണ് ആതിര പറയുന്നത്. നെടുമുടി വേണുവിന്റെ ഭാര്യയായി സംസ്‌കൃത ചിത്രമായ ഇഷ്ടിയിലാണ് താന്‍ ആദ്യം അഭിനയിച്ചത് എന്നാണ് വനിത മാഗസിനോട് ആതിര പറയുന്നത്.
ആതിരയുടെ വാക്കുകൾ :
സിനിമ സംസ്‌കൃതത്തിലായിരുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന്‍ ജി. പ്രഭ നന്നായി സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നത്. ചിത്രത്തില്‍ ഞാൻ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു.
ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് തോന്നിയ സിനിമ വില്ലന്‍ ആണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും മകളായി അഭിനയിച്ചത് ഭാഗ്യമാണ്. രണ്ട് ലെജന്റ്‌സിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചിലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേര്‍ക്കും.
Post Your Comments