BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

തന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനൊപ്പം കൈ പിടിച്ച് സണ്ണി ലിയോണ്‍

മുംബൈ: പോണ്‍ മൂവികളിലൂടെ ശ്രദ്ധേയയായി പിന്നീട് ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് സണ്ണി ലിയോണ്‍. ‘ജിസം 2’ എന്ന ചിത്രത്തിലൂടെയാണ് താരം മുഖ്യധാര സിനിമയുടെ ഭാഗമായത്. തുടർന്ന്, ‘ജാക്‌പോട്ട്’, ‘രാഗിണി എംഎംഎസ് 2’, ‘എക് പഹേലി ലീല’, ‘മസ്തിസാദെ’ തുടങ്ങി ഒരുപിടി ചിത്രങ്ങളിലും സണ്ണി വേഷമിട്ടു.

2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ ദത്തെടുത്തതോടെ ഇവര്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടി. ആരാധകരോടും മറ്റും നല്ലരീതിയിലുള്ള പെരുമാറ്റമാണ് സണ്ണിയുടേതെന്നാണ് ഏവരുടേയും അഭിപ്രായം. ഇപ്പോഴിതാ സണ്ണി ലിയോൺ പങ്കുവച്ച ആരാധകനൊപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്, ‘നാണമില്ലേയെന്ന് ചോദിക്കാന്‍ പോലും നാണം’: വിമർശനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്

സണ്ണി ലിയോണിന്റെ പേര് കയ്യില്‍ ടാറ്റൂ ചെയ്ത ആരാധകനാണ് താരത്തിനൊപ്പം വീഡിയോയിലുള്ളത്. ഷൂട്ടിനിടെ കണ്ടുമുട്ടിയ ആരാധകന്റെ കയ്യിൽ ആകസ്മികമായി തന്റെ പേര് ടാറ്റൂ ചെയ്ത് കണ്ട സണ്ണിയുടെ കൗതുകവും അമ്പരപ്പും വീഡിയോയില്‍ വ്യക്തമാണ്.

‘നിലവില്‍ ഇത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെങ്കിലും, ഭാവിയില്‍ ഒരു ഭാര്യയെ കിട്ടാന്‍ ഈ ടാറ്റൂ ഒരു തടസമാകുമോ’യെന്ന അടിക്കുറിപ്പോടെയാണ് സണ്ണി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലാവുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button