InterviewsLatest NewsNEWS

ഗുണ്ടജയനെ കുറിച്ചുള്ള അഭിപ്രായം ജോണി ആന്റണിയിലൂടെയാണ് മെഗാസ്റ്റാര്‍ അറിയിച്ചത്: അരുണ്‍ വൈഗ

ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ കണ്ടതിന് ശേഷമുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ അരുണ്‍ വൈഗ. ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം ജോണി ആന്റണിയിലൂടെയാണ് മെഗാസ്റ്റാര്‍ അറിയിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. സൈജു കുറുപ്പിനൊപ്പം എത്തിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിർമ്മിച്ച് സൈജു കുറുപ്പ് അഭിനയിച്ച ഉപചാരപൂര്‍വം ഗുണ്ടജയന്‍.

സംവിധായകന്റെ വാക്കുകൾ :

പടം കണ്ട ശേഷം മമ്മൂക്ക ജോണി ആന്റണിക്ക് മെസ്സേജ് അയച്ചിരുന്നു. പടം വളരെ നന്നായിട്ടുണ്ടെന്നായിരുന്നു ആ മെസ്സേജ്. ജോണി ചേട്ടന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് അയച്ചു തന്നു. ‘ഭയങ്കര പാടാണ് ഇങ്ങനെയൊരു സാധനം കിട്ടണമെങ്കില്‍’ എന്നു പറഞ്ഞായിരുന്നു അദ്ദേഹം ആ സ്‌ക്രീന്‍ ഷോട്ട് അയച്ചത്. അതൊക്കെ നമുക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തരുന്ന സംഗതിയായിരുന്നു.

 

 

shortlink

Post Your Comments


Back to top button