GeneralLatest NewsMollywoodNEWS

തന്നെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു: ‘അമ്മ’ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒഴിവാക്കി

തനിക്കെതിരെ ഉയർന്ന ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു

കൊച്ചി: ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ, ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

തന്നെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു സംഘടനയ്ക്ക് കത്തു നല്‍കിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണം സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനാലാണ് മാറി നില്‍ക്കുന്നത് എന്ന് വിജയ് ബാബു കത്തില്‍ പറഞ്ഞു.

read also: ഭര്‍ത്താവിന് പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് വിയോജിപ്പ്: തുറന്ന് പറഞ്ഞ് നടി ഭാഗ്യശ്രീ

സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി കോഴിക്കോട് സ്വദേശിനിയായ യുവനടിയാണ് വിജയ് ബാബുവിനെതിരെ രംഗത്തെത്തിയത്. അതിനു പിന്നാലെ മറ്റൊരു നടിയും താരത്തിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വിജയ് ബാബുവിന് എതിരെ നടപടി വേണമെന്ന് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button