CinemaGeneralLatest NewsNEWS

ഫഹദിന് കഥാപാത്രത്തെ ഉൾക്കൊള്ളുവാനുള്ള കഴിവാണ് അത്ഭുതപ്പെടുത്തിയത്, പിന്നെ ഞാൻ ഫഹദിന്റെ ഫാനായി: സത്യന്‍ അന്തിക്കാട്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ അഭിനയ മികവിനെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടാണ് ഫഹദ് അത്ഭുതപ്പെടുത്തുന്നതെന്നും മലയാളത്തിലെ യുവതാരങ്ങളെല്ലാം വിവിധ മേഖലകളിലാണ് കഴിവ് തെളിയിക്കുന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

‘പുതിയ തലമുറയില്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്. അത് പല തലത്തിലാണ്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചില രംഗങ്ങളെടുക്കുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ ചെയ്യുന്നത് പോലെ തോന്നും. ഞാന്‍ പ്രകാശനും ഇന്ത്യന്‍ പ്രണയകഥയും ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഫഹദിന്റെ ഫാനായി മാറി. ഫഹദിന് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അത്ഭുതപ്പെടുത്തിയത്’.

‘സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടാണ് ഫഹദ് അത്ഭുതപ്പെടുത്തുന്നത്. അത് ഫഹദിന് കിട്ടിയ അനുഗ്രഹമാണ്. നിവിനും ടൊവിനോയുമടക്കം യുവതാരങ്ങളെല്ലാം വിവിധ മേഖലകളിലാണ് കഴിവ് തെളിയിക്കുന്നത്. അതിനാല്‍ ഇവരെ താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്തുക സാധ്യമല്ല’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button