CinemaGeneralLatest NewsMollywoodNEWS

ഇന്ദ്രപുരാണം 2022 -മുഴുനീള കോമഡി കുടുംബചിത്രം തുടങ്ങുന്നു

വ്യത്യസ്തമായ കഥയും, അവതരണവുമായി, ഇന്ദ്രപുരാണം എന്ന മുഴുനീള കോമഡി കുടുംബചിത്രം ചിത്രീകരണം തുടങ്ങുന്നു. ഫോർഎസ് ക്രീയേഷൻസിനു വേണ്ടി ഷാജി പാല നിർമ്മിക്കുന്ന ഈ ചിത്രം കരുമാടി രാജേന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. പ്രമുഖ കോമഡി താരമായ കോട്ടയം സോമരാജ് തിരക്കഥയും, സംഭാഷണവും ഒരുക്കുന്നു.

ക്യാമറ – രതീഷ്, ഗാനങ്ങൾ – സുനിൽ വള്ളിയിൽ, സംഗീതം – ബാബുജി കോഴിക്കോട്, എഡിറ്റർ – ബർളി,പ്രൊഡക്ഷൻ ഡിസൈനർ – സുവർണ്ണൻ ശൂരനാട്. പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കും. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഇന്ദ്രപുരാണത്തിൻ്റെ ചിത്രീകരണം ചെങ്ങന്നൂരിൽ ഉടൻ ആരംഭിക്കും. പി.ആർ.ഒ- അയ്മനം സാജൻ.

 

shortlink

Related Articles

Post Your Comments


Back to top button