CinemaGeneralLatest News

മെർലിൻ മൺറോയുടെ ഗൗൺ പാകമായില്ല: മൂന്നാഴ്ച കൊണ്ട് കിം കർദാഷിയാൻ കുറച്ച് ഏഴ് കിലോ

ആ​ഗോള ഫാഷൻ മാമാങ്കമായ മെറ്റ് ​ഗാല കഴിഞ്ഞ ദിവസമാണ് നടന്നത്. മെറ്റ് ​ഗാലയിൽ ഏവരുടേയും ശ്രദ്ധയാകർഷിച്ചത് സൂപ്പർ മോഡൽ‍ കിം കർദാഷിയാൻ ആണ്. 1962 ൽ ഹോളിവുഡ് നടിയും മോഡലുമായ മെറിലിൻ മൺറോ ധരിച്ച വിശ്വ പ്രശസ്ത ​ഗൗണാണ് കിം ധരിച്ചത്. അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ബർത് ഡേ പാർട്ടിക്ക് മെറിലിൻ മൺറോ ധരിച്ച വസ്ത്രമായിരുന്നു ഇത്. 1440 ഡോളറാണ് മെർലിൻ ഈ ഗൗണിനായി മുടക്കിയത്. 6000 ക്രിസ്റ്റലുകളുള്ള ഈ ഗൗൺ ജീൻ ലൂയിസ് ആണ് ഡിസൈൻ ചെയ്തത്. പിൽക്കാലത്ത് അമേരിക്കൻ ഫാഷൻ ചരിത്രത്തിലെ അവിസ്മരണീയ വസ്ത്രമായി ഇത് മാറി.

നിലവിൽ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ഗൗൺ ധരിക്കാനാ‍യി മൂന്നാഴ്ച കൊണ്ട് കിം കർദാഷിയാൻ ഏഴ് കിലോ കുറച്ചെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാവുന്നത്. മെർലിൻ മൺറോയ്ക്കുശേഷം ആദ്യമായാണു മറ്റൊരാൾ ഈ ഗൗൺ ധരിക്കുന്നത്. മെർലിന്റെ ഗൗൺ ധരിച്ചതിനെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്നാണ് കിം വിശേഷിപ്പിച്ചത്.

അതേസമയം, കിം കർദാഷിയാനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ആരോ​ഗ്യപരമായ രീതിയിലല്ലാതെ ശരീര ഭാരം കുറയ്ക്കുന്നത് സ്വന്തം ആരോ​ഗ്യം കളയുന്നതിനൊപ്പം സമൂഹത്തിന് തെറ്റായ മാതൃകയാണ് നൽകുന്നതെന്നുമാണ് താരത്തിനെതിരായ വിമർശനം. ഒരു വസ്ത്രം പാകമാവാൻ വേണ്ടി ശരീരത്തെ ഇത്തരത്തിൽ ഭക്ഷണം കഴിക്കാതെ ഉപദ്രവിക്കണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി താരത്തിന്റെ ഫിറ്റ്നസ് ട്രെയ്നർ രം​ഗത്തെത്തി. അനാവശ്യമായി ഉയരുന്ന കുറ്റപ്പെടുത്തലുകളാണിതെന്നും മെലിയാൻ വേണ്ടി കിം ഭക്ഷണം കഴിക്കാതിരുന്നിട്ടില്ലെന്നും ട്രെയ്നർ ഡോൺ എ മാട്രിക്സ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button