GeneralLatest NewsMollywoodNEWS

അഞ്ചു സ്ത്രീകളുമായി ഹെർ: ചിത്രീകരണം ആരംഭിച്ചു

ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് അർച്ചനാ വാസുദേവ് ആണ്

അഞ്ചു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെർ ‘ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് കോട്ടൺഹിൽ കാർമ്മൽ ആശ്രമ ദേവാലയത്തിൽ ആരംഭിച്ചു.

ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ലിജിൻ ജോസ് ഒരുക്കുന്ന ചിത്രമാണിത്. ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നീ കോ ഞാ ച്ചാ, തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ് അനീഷ്. എം. തോമസ്.

read also: അടുക്കള രാഷ്ട്രീയമല്ല എനിക്ക് ഇഷ്ടം: സീരിയലുകളെക്കുറിച്ചു യുവനടൻ തുറന്ന് പറയുന്നു

നിർമ്മാതാവ് അനീഷിൻ്റെ മാതാപിതാക്കളായ എ.തോമസ്കുട്ടി, മോളി തോമസ് എന്നിവർ ആദ്യ തിരി തെളിയിച്ചു. ഐ.ബി.സതീഷ് എം.എൽ.എ സ്വിച്ചോൺ കർമ്മം നടത്തി. പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി

ശ്യാമപ്രസാദ്,ജി.എസ്.വിജയൻ, ദീപു കരുണാകരൻ, കല്ലിയൂർ ശശി., ശ്രീമതി മേനകാ സുരേഷ് കുമാർ, പാർവ്വതി തെരുവോത്ത്, നിർമ്മാക്കളായ രാജസേനൻ, സന്ധീപ് സേനൻ, സംവിധായകൻ സുരേഷ് കൃഷ്ണൻ, ബിനീഷ് കൊടിയേരി. സജീവ് പാഴൂർ, മാലാ പാർവ്വതി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.

ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് അർച്ചനാ വാസുദേവ് ആണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – കിരൺ ദാസ്, കലാസംവിധാനം -എം.എം.ഹംസ, കോസ്റ്റ്യും ഡിസൈൻ – സമീറാ സനീഷ്. മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -അനിൽ കല്ലാർ, സൗണ്ട് മിക്സിങ്ങ് – രാജാ കൃഷ്ണൻ, പൊഡക്ഷൻ കൺട്രോളർ- ഷിബു: ജി.സുശീലൻ

her film shootting start

shortlink

Post Your Comments


Back to top button