CinemaGeneralIndian CinemaLatest News

നായിക സായ് പല്ലവി, നിർമ്മാണം ഐശ്വര്യ ലക്ഷ്മി: ​ഗാർ​ഗി ഫസ്റ്റ് ലുക്ക് എത്തി

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിം​ഗിങ്ങിൽ തിളങ്ങിയ ഐശ്വര്യ 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടൊവിനോ തോമസിന്റെ നായികയായി മായാനദിയിലെത്തിയ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടി. ഇപ്പോളിതാ, നായികയുടെ റോളിൽ നിന്ന് മാറി നിർമ്മാതാവിന്റെ കുപ്പായം അണിയുകയാണ് ഐശ്വര്യ ലക്ഷ്മി. സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ഗാർഗി എന്ന ചിത്രമാണ് ഐശ്വര്യ നിർമ്മിക്കുന്നത്.

ഇപ്പോളിതാ, ​ഗാർ​ഗിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്സും പുറത്ത് വിട്ടിട്ടുണ്ട്. സായ് പല്ലവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലാണ് ഒരുങ്ങുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവരും ചേർന്നാണ് ഗാർഗിയുടെ നിർമ്മാണം.

ശ്യാം സിം​ഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം. റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പർവമാണ് ഇനി റിലീസ് ചെയ്യാനുള്ള സായ് പല്ലവിയുടെ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button