CinemaGeneralIndian CinemaLatest NewsMollywood

ശശിയെ മലയാള സിനിമ തിരിച്ചറിയുന്നു, പുഴു എന്നിലുണ്ടാക്കുന്ന ആഹ്ലാദം അതുതന്നെയാണ്: ഹരീഷ് പേരടി

മമ്മൂട്ടിയെ നായകനാക്കി റത്തീന പി ടി ഒരുക്കിയ ചിത്രമാണ് പുഴു. ഒറ്റിറ്റി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. പാർവതി തിരുവോത്താണ് ചിത്രത്തിൽ നായികയായെത്തിയത്. മമ്മൂട്ടിയുടെ ആദ്യ ഡയറക്ട് ഒറ്റിറ്റി റിലീസ് കൂടിയാണ് പുഴു.

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ജാതിരാഷ്ട്രീയവും, ദുരഭിമാനവുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അപ്പുണ്ണി ശശിയും എത്തുന്നുണ്ട്. താരത്തിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങൾ പുറത്തുവരുന്നുണ്ട്. നാടക വേദികളിൽ നിന്നും സിനിമയിലേക്ക് ചുവടുവെച്ച നടൻ തന്റെ കഥാപാത്രത്തെ മികവുറ്റതാക്കിയെന്നാണ് പ്രേക്ഷക പ്രതികരണം.

ഇപ്പോളിതാ, അപ്പുണ്ണി ശശിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഫേസ് ബുക്ക്  പോസ്റ്റിലൂടെയാണ് ശശിക്ക് അഭിനന്ദനം അറിയിച്ച് ഹരീഷ് രം​ഗത്തെത്തിയത്. ‘ശശിയെ മലയാള സിനിമ തിരിച്ചറിയുന്നു. പുഴു എന്നിലുണ്ടാക്കുന്ന ആഹ്ലാദം അതുതന്നെയാണ്. മലയാളത്തിന്റെ എന്നും ഓർമ്മിക്കപ്പെടുന്ന കുട്ടപ്പനായി അവൻ ഇങ്ങിനെ വണ്ടിയോടിച്ച് കയറുന്നത് പുതിയ ശക്തമായ കഥാപാത്രങ്ങളിലേക്കാണെന്ന് എനിക്കുറപ്പുണ്ട്. ശശീ. നാടകസലാം‘, ഹരീഷ് പേരടി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button