CinemaGeneralIndian CinemaLatest NewsMollywood

ഹോട്ട് ലുക്കിൽ പ്രയാഗ മാര്‍ട്ടിന്‍: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് മലയാള സിനിമകളിലും സജീവസാന്നിധ്യമായി. ഇപ്പോളിതാ, ഫാഷൻ ഷോയില്‍ തിളങ്ങിയ നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കോഴിക്കോട് വച്ച് നടത്തിയ സ്വകാര്യ ഫാഷന്‍ ഷോയിലാണ് ഗ്ലാമറസ് ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടത്.

നോര്‍ത്ത് ഇന്ത്യന്‍ വേഷത്തിൽ അതീവ സുന്ദരിയായാണ് പ്രയാ​ഗ എത്തിയത്. താരത്തിന്റെ റാംപ് വാക്ക് വീഡിയോ ഇതിനോടകം തന്നെ തരം​ഗമായിക്കഴിഞ്ഞു.

സാഗര്‍ ഏലിയാസ് ജാക്കിയില്‍ ബാലതാരമായിട്ടാണ് പ്രയാ​ഗ ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട്, പിസാസ് എന്ന തമിഴ് സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട്, ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.
മലയാളം, തമിഴ്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.2020ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ. നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രം നവരസയിലെ ഗിത്താര്‍ കമ്പി മേലെ നിന്‍ഡ്ര് എന്ന തമിഴ് ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം താരം തിളങ്ങി.

ജമാലിന്റെ പുഞ്ചിരി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാ​ഗയുടേതായി വരാനിരിക്കുന്ന മലയാളം ചിത്രങ്ങൾ.

shortlink

Post Your Comments


Back to top button