CinemaGeneralIndian CinemaLatest NewsMollywood

മികച്ച വിഎഫ്എക്‌സ്: ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി അവാര്‍ഡ് മിന്നൽ മുരളിക്ക്

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ജോസഫ് ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. മലയാളികൾക്ക് കിട്ടിയ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം കൂടിയായിരുന്നു ഇത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. സംഗീതം ഒരുക്കിയത് ഷാന്‍ റഹ്മാന്‍ ആണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ് ആയിരുന്നു.

ചിത്രത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു ആരാധകരുടെ ഭാ​ഗത്ത് നിന്നും കിട്ടിയത്. റിലീസിന് ശേഷമുള്ള ആഴ്ചയിൽ, നെറ്റ്ഫ്ലിക്സിൽ ഇംഗ്ലീഷ് ഇതര സിനിമകളിലെ ലോക ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതായിരുന്നു മിന്നൽ മുരളി. ആഗോളതലത്തിൽ വരെ ചിത്രം ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോളിതാ, ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി വെബ് എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് മിന്നൽ മുരളി സ്വന്തമാക്കി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വിഎഫ്എക്‌സിനുമുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകൻ ബേസിൽ ജോസഫാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. സോഷ്യല്‍ നെറ്റ് വർക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ബോക്‌സ്ഡിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം പിടിച്ചിരുന്നു.

പ്രഖ്യാപനം മുതൽ തന്നെ ഏറെ പ്രതീക്ഷ നൽകിയ ചിത്രം കഴിഞ്ഞ വർഷം ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലൂടെ സ്‌ട്രീമിംഗ്‌ ആരംഭിച്ചത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button