CinemaGeneralIndian CinemaKollywoodLatest News

ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ വിക്രം: കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സൂപ്പർ താരം വിക്രമിനെ നായകനാക്കി ആർ. അജയ് ജ്ഞാനമുത്തു ഒരുക്കിയ ചിത്രമാണ് കോബ്ര. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡിമോന്റി കോളനി, ഇമൈക്ക നൊടികൾ എന്നീ സിനിമകൾക്ക് ശേഷമാണ് അജയ് ജ്ഞാനമുത്തു കോബ്ര എന്ന ചിത്രം ഒരുക്കുന്നത്. കെജിഎഫിലൂടെ ശ്രദ്ധേയായ നടി ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 11ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

എ ആർ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. മൃണാളിനി, മാമുക്കോയ, മിയ, റോഷന്‍ മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബാബു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഭുവന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചത്.

shortlink

Related Articles

Post Your Comments


Back to top button