CinemaGeneralIndian CinemaLatest NewsMollywood

യഥാര്‍ത്ഥ നായകന്മാര്‍ തനിച്ചാണ്: ആകാംക്ഷ നിറച്ച് എലോൺ ടീസർ

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. 2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയാണ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അവസാന ചിത്രം. പതിനേഴ് ദിവസം കൊണ്ടാണ് എലോൺ മുഴുവനായും ഷൂട്ട് ചെയ്തത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിവാദ് സിനിമാസിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍, 2000ല്‍ പുറത്തിറങ്ങിയ നരസിംഹമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം.

ഇപ്പോളിതാ, എലോണിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ജന്മദിനമായ ഇന്ന്, താരത്തിന് പിറന്നാള്‍ സമ്മാനമായാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലാണ് ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. ‘യഥാര്‍ത്ഥ നായകന്മാര്‍ എല്ലായിപ്പോഴും തനിച്ചാണ്’ എന്ന ഡയലോഗോടെ മോഹന്‍ലാല്‍ മാത്രമാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജേക്‌സ് ബിജോയാണ് സം​ഗീത സംവിധാനം നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button