CinemaGeneralIndian CinemaLatest NewsMollywood

കാസര്‍ഗോഡിനടുത്ത് നടന്ന യഥാര്‍ത്ഥ സംഭവം: കുറ്റവും ശിക്ഷയും ട്രെയ്‌ലര്‍

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. ഷറഫുദ്ദീന്‍, സണ്ണി വെയ്ന്‍, രാജാമണി, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മാര്‍ച്ച് ഫസ്റ്റിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് നിര്‍മ്മാണം.

ഇപ്പോളിതാ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദിലീഷ് പോത്തന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ആന്റണി വര്‍ഗീസ്, ഇന്ദ്രന്‍സ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ ട്രെയ്‌ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ആദിവാസി ഭൂസമരവും ട്രെയ്‌ലറില്‍ ചര്‍ച്ചയാകുന്നുണ്ട്.

കാസര്‍ഗോഡിനടുത്ത് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രം 27ന് തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button