CinemaGeneralIndian CinemaLatest NewsMollywood

ഷൂട്ടിം​ഗിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു. ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയായിരുന്നു. ക്ലൈമാക്സ് രം​ഗത്തിലെ ഒരു സംഘട്ടനം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് കാലിൽ സാരമായി പരിക്കേറ്റത്.

ചിത്രീകരണം തുടരാൻ കഴിയാത്ത വിധം വേദന അനുഭവപ്പെട്ടതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായാണ് ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രം ഒരുങ്ങുന്നത്. ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്, ജുവൽ മേരി, അജു വർഗീസ്, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നമിത്ത് ആർ ആണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനിമ ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments


Back to top button