GeneralLatest NewsMollywoodNEWS

എന്തായാലും 100 സീറ്റ് തികയ്ക്കാം എന്ന LDF മോഹം തകർന്നു, ഒന്നും ഒന്നിന്റെയും അവസാനമല്ല!! സന്തോഷ് പണ്ഡിറ്റ്

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും കോട്ടയും ആണ് തൃക്കാക്കര മണ്ഡലം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയമാണ്. ജോ ജോസഫ് എന്ന ഡോക്ടറിലൂടെ തൃക്കാക്കര പിടിച്ചെടുക്കാമെന്നും 100 സീറ്റ് സ്വന്തമാക്കാമെന്നുമുള്ള ഇടതു പക്ഷത്തിന്റെ പ്രതീക്ഷയാണ് ഉമ തകർത്തത്. ഈ ഉപ തെരഞ്ഞെടുപ്പിനെക്കുറിച്ചു തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

read also: ‘തനിക്ക് ഇടമില്ല എന്നറിയുന്നിടത്ത് നിന്നും തീർച്ചയായും ഇറങ്ങി ഓടിയേക്കണം’: ജാസ്മിന് പിന്തുണയുമായി ദിയ സന

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥി ഉമാ ജിയുടെ വിജയത്തിൽ ആശംസകൾ അർപ്പിക്കുന്നു .

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റും , കോട്ടയും ആണ് തൃക്കാക്കര മണ്ഡലം .
കൂടാതെ സഹതാപ തരംഗം ഉണ്ടായിരുന്നു .
അതുകൊണ്ടു തന്നെ വിജയം സ്വാഭാവികം ആയിരുന്നു .
കൂടാതെ K Rail വിഷയവും , വിവാദങ്ങളും UDF ന് വലിയ ഗുണം ചെയ്തിട്ടുണ്ടാകാം . അതുകൊണ്ടൊക്കെ തന്നെ ഭൂരിപക്ഷവും കൂടി . എന്തായാലും ഇവിടെ കൂടി ജയിച്ചു 100 സീറ്റ് തികക്കാം എന്ന LDF മോഹം തകർന്നു . പക്ഷെ , ഒന്നും ഒന്നിന്റെയും അവസാനമല്ല എന്നതാണ് സത്യം .

(വാൽകഷ്ണം .. സത്യത്തിൽ , ഈ ഉപ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടി ജയിച്ചാലും കേരളം രാഷ്ട്രീയത്തിൽ ഒരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം . പക്ഷെ ചില ചാനലുകൾ അനാവശ്യമായി ഇതിനു പ്രാധാന്യം കൊടുത്തു . എന്തിനു ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button