Uncategorized

ഹൃദയം കീഴടക്കി ‘ കാറ്റത്തൊരു മൺകൂട്..’: മനോഹരഗാനത്തിന്റെ വീഡിയോ പുറത്ത്

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ, ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് 'മേരി ആവാസ് സുനോ'

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച  ‘മേരി ആവാസ് സുനോ’യിലെ മനോഹര ഗാനം ആസ്വാദകരിലേയ്ക്ക്. കാറ്റത്തൊരു മൺകൂട് കൂട്ടിന്നൊരു വെൺപ്രാവ്.. എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് ആണ്. ഹരിനാരായണനാണ് വരികൾ ഒരുക്കിയത്. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്നിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ജിതിൻ രാജാണ്.

ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങൾക്ക് ശേഷം ജി. പ്രജേഷ് സെൻ, ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ‘മേരി ആവാസ് സുനോ’. യുണിവേഴ്സൽ സിനിമാസിൻ്റെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ ആർ. ജെ. ശങ്കർ എന്ന റേഡിയോ ജോക്കിയായാണ് ജയസൂര്യ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button