CinemaGeneralIndian CinemaKollywoodLatest NewsMollywood

വിക്രമിൽ വളരെ ചെറിയ റോളിൽ എത്തിയതിന്റെ കാരണം ഇതാണ്: ഹരീഷ് പേരടി

മലയാളികൾക്ക് പരിചിതനായ നടനാണ് ഹരീഷ് പേരടി. നിരവധി മലയാള സിനിമകളിൽ മികച്ച വേഷങ്ങളിൽ ഹരീഷ് എത്തിയിട്ടുണ്ട്. തമിഴ് സിനിമകളിലും താരം സജീവമാണ്. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ആണ് ഹരീഷ് അവസാനമായി അഭിനയിച്ച തമിഴ് സിനിമ. ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ, ചിത്രത്തിൽ കുറച്ച് സെക്കന്റുകൾ മാത്രമാണ് ഹരീഷ് എത്തിയത്. ഇത്ര ചെറിയ കഥാപാത്രമായി വിക്രമിൽ അഭിനയിച്ചതിന്റെ കാരണം എന്താണെന്നാണ് ഹരീഷിനോട് ആരാധകർ ചോദിക്കുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. കമൽ ഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന  ഒടുങ്ങാത്ത ആഗ്രഹം സാധിച്ചു എന്നാണ് ഹരീഷ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു..തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് വിക്രമിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്..വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല…കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം…ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം…പിന്നെ “മദനോത്സവം” ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്..കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും..കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്…Seat Edge Experience…എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം…കമൽസാർ..ഉമ്മ..ലോകേഷ് സല്യൂട്ട്..

shortlink

Related Articles

Post Your Comments


Back to top button