BollywoodCinemaGeneralIndian CinemaKollywoodLatest News

ബോളിവുഡിൽ അതിഥി വേഷത്തിൽ സൂര്യ: ഹിന്ദി സുരറൈ പോട്ര് ലൊക്കേഷൻ ചിത്രവുമായി താരം

തമിഴ് ചിത്രം സുരറൈ പോട്രിന്റെ ഹിന്ദി റീമേക്കിൽ അതിഥി വേഷത്തിൽ സൂര്യയെത്തും. ചിത്രത്തിൽ സൂര്യ അഭിനയിക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇപ്പോളാണ് ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണം എത്തിയത്. സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് സൂര്യ തന്നെയാണ് സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘അക്ഷയ് കുമാറിനെ കാണുന്നത് ഒരു നൊസ്റ്റാൾജിക് അനുഭവമായിരുന്നു. ഞങ്ങളുടെ കഥ മനോഹരമായി വീണ്ടും സജീവമാകുന്നത് കാണാം. ടീമിനൊപ്പമുള്ള എല്ലാ നിമിഷവും ആസ്വദിച്ചു. സുരറൈ പോട്ര് ഹിന്ദിയിൽ ചെറിയ കാമിയോ വേഷത്തിൽ’, എന്ന് ചിത്രത്തിനൊപ്പം സൂര്യ കുറിച്ചു. അക്ഷയ് കുമാറിനെയും  സുധ കൊങ്ങരയെയും താരം ടാഗ് ചെയ്തിട്ടുണ്ട്.

തമിഴിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ അക്ഷയ് കുമറാണ് എത്തുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി എത്തുന്നത് ബോളിവുഡ് താരം രാധിക മധൻ ആണ്. സുധ കൊങ്കര തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്തിരുന്നത്. വി.ഐ.ആർ എന്നാണ് ഹിന്ദി റീമേക്കിന്റെ പേര്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്‌സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Also Read: പുഷ്പ രണ്ടാം ഭാ​ഗം ഉടൻ: ആ​ഗസ്റ്റിൽ ചിത്രീകരണം തുടങ്ങും, റിലീസ് ഈ വർഷം തന്നെയെന്ന് റിപ്പോർട്ടുകൾ

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രമിലും സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button