CinemaGeneralIndian CinemaLatest NewsMollywood

പാൻ ഇന്ത്യൻ റിലീസിനൊരുങ്ങി കടുവ: വിവിധ ഭാഷകളിലുള്ള പോസ്റ്റർ എത്തി

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് വേഷമിടുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേഴ്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിർവ്വഹിച്ചിരിക്കുന്നത്. ജൂൺ 30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇപ്പോളിതാ, കടുവ അഞ്ച് ഭാഷകളിൽ പ്രദർശനത്തിന് എത്തുമെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള പോസ്റ്റർ പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സുജിത് വാസുദേവാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജേക്ക്‍സ് ബിജോയ്‍ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

Also Read: സോളമൻ്റെ തേനീച്ചകളിൽ പൊലീസായി വിൻസി: ഗ്ലൈനയുടെ ക്യാരക്ടർ പോസ്റ്റർ എത്തി

വിവേക് ഒബ്‍റോയ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചു പ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button