CinemaGeneralIndian CinemaLatest NewsMollywood

വ്യത്യസ്ത ലുക്കിൽ ചാക്കോച്ചൻ, ചിരിപടർത്തി പോസ്റ്റർ: ‘ന്നാ താൻ കേസ് കൊട്’ റിലീസ് തിയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ കൗതുകം നിറഞ്ഞ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ചീമേനി മാന്വൽ എന്ന ദിനപ്പത്രത്തിൽ വന്ന ഫുൾ പേജ് വാർത്തയുടെ മാതൃകയിലുള്ള ഒഫീഷ്യൽ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

‘എംഎൽഎയുടെ വീട്ടിൽ കയറിയ മോഷ്ടാവിനെ പട്ടി കടിച്ചു, നാട്ടുകാർ പിടിച്ചുകെട്ടി പോലീസിൽ ഏൽപ്പിച്ചു’ എന്ന തലക്കെട്ടോടുകൂടിയ വാർത്തയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്ററിലുള്ള ചാക്കോച്ചന്റെ ലുക്കും നിൽപ്പും ഭാവവും ആരിലും ചിരിയുണർത്തും. ‘ഓഗസ്റ്റ് 12 മുതൽ ..ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഒരു ഒന്നൊന്നര കേസ് ഈ കള്ളന്റെ വക’, എന്നാണ് റിലീസ് തിയതി അടങ്ങിയ പോസ്റ്റർ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

Also Read: ‘അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദിക്കുന്നവരെ ഒഴിവാക്കി ഇൻസ്റ്റഗ്രാം’: ചിന്മയിയുടെ അക്കൗണ്ട് പൂട്ടി

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ‘, ‘കനകം കാമിനി കലഹം‘ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന്തോഷ് ടി കുരുവിളയും ആഷിക് അബുവും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‘ ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും  സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button